Saturday, August 22, 2026
HomeTOP NEWSKERALAഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി

Published on

ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 23 വെള്ളിയാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സത്യാഗ്രഹം നടത്തി. കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കോവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക, വാടക, ഇലക്ട്രിസിറ്റിബിൽ എന്നിവയിൽ ഇളവ് അനുവദിക്കുക, ബാങ്കുകളുടെ ജപ്തി നടപടികൾ നിർത്തി വെപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ സമരം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പി സി വിഷ്ണുനാഥ് എം എൽ എ, നജീബ് കാന്തപുരം എം എൽ എ, പൗരാവകാശ വേദി സംസ്ഥാന പ്രസിഡണ്ട് സവാദ് മടവൂരാൻ തുടങ്ങിയവർ സംസാരിച്ചു. ഓൾ കേരള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. എസ്. അനിൽകുമാർ കണ്ണൂർ, സംസ്ഥാന സെക്രട്ടറി എ. ഷഹീർ കൊല്ലം, സംസ്ഥാന ട്രഷറർ മനോജ് കുമാർ കോട്ടയം, എന്നിവരാണ് നിരാഹാരം അനുഷ്ഠിച്ചത്. പ്രസ്തുത സമരത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലാ ഭാരവാഹികളും പങ്കെടുത്തു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...