Wednesday, February 11, 2026
HomeTOP NEWSKERALAപ്രഭാത ഭക്ഷണം റോസ്ഹൗസിൽ: മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ മന്ത്രിയുടെ...

പ്രഭാത ഭക്ഷണം റോസ്ഹൗസിൽ: മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ മന്ത്രിയുടെ ഔദ്യോഗിക വസതിൽ

Published on

പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുഞ്ഞുങ്ങൾ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ എത്തി. കഴിഞ്ഞദിവസം ശ്രീകാര്യം ഗവൺമെന്റ് ഹൈസ്‌കൂളിൽ എത്തിയപ്പോഴാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ മന്ത്രി പരിചയപ്പെടുന്നത്. ആറാം ക്ലാസിൽ പഠിക്കുന്ന മാർവാ റഹീമി, അഹമ്മദ് മുസമീൽ റഹീമി, മൂന്നാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് മൻസൂർ റഹീമി എന്നിവരെയാണ് മന്ത്രി പരിചയപ്പെട്ടത്. തുടർന്ന് മന്ത്രി കുടുംബസമേതം പ്രഭാത ഭക്ഷണത്തിനായി റോസ്ഹൗസിൽ എത്താൻ ക്ഷണിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ പിതാവ് ഷഫീഖ് റഹീമി, മാതാവ് സർഗോന റഹീമി എന്നിവരോടൊപ്പമാണ് കുട്ടികൾ എത്തിയത്. മന്ത്രിയും ജീവിതപങ്കാളി ആർ പാർവതി ദേവിയും ചേർന്ന് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിച്ചു. കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിശേഷങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു. ലിഫ്റ്റും എസിയും ഉള്ള സ്‌കൂൾ അടിപൊളിയാണെന്ന് കുഞ്ഞുങ്ങൾ മന്ത്രിയോട് പറഞ്ഞു. തുടർന്ന് മന്ത്രിക്കൊപ്പം കുഞ്ഞുങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു. കേരള യൂണിവേഴ്‌സിറ്റി ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ റിസൾച്ച് സ്കോളർ ആണ് കുട്ടികളുടെ പിതാവ്. അഞ്ചുവയസ്സുള്ള അഹമ്മദ് മഹിൻ റഹീമി, മൂന്നര വയസ്സുള്ള മഹാസ് റഹിമി എന്നിവരെ കൂടി പ്രീസ്‌കൂളിൽ ചേർക്കാൻ ഒരുങ്ങുകയാണ് അഫ്ഗാൻ ദമ്പതികൾ.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this