Wednesday, February 11, 2026
HomeFEATUREDപ്രധാന മന്ത്രിയുടെ ...

പ്രധാന മന്ത്രിയുടെ സുരക്ഷാ വീഴ്ച; പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രിംകോടതി

Published on

പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രിംകോടതി. റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിലാകും സമിതി.

എന്‍ഐഎ ഡയറക്ടര്‍ ജനറലും പഞ്ചാബ് അഡീഷണല്‍ ഡിജിപിയും സമിതിയിലുണ്ടാകും. കേസന്വേഷണത്തില്‍ പരസ്പരം പഴിചാരുന്ന സമീപനങ്ങളാണ് കേന്ദ്രവും പഞ്ചാബ് സര്‍ക്കാരും സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.

അടിസ്ഥാന വസ്തുതകള്‍ പോലും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ വെള്ളപൂശാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം ആരോപിച്ചിരുന്നു.

രക്തസാക്ഷി മണ്ഡപത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ച് പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് മുന്നിലെ വാഹനം തടഞ്ഞു. തുടര്‍ന്ന് പ്രധാമന്ത്രി 20 മിനിറ്റോളം ഓവര്‍ബ്രിഡ്ജില്‍ കുടുങ്ങി.

സുരക്ഷാ വീഴ്ചയുണ്ടായതോടെ പരിപാടികള്‍ നിര്‍ത്തലാക്കി ബട്ടിണ്ട വിമാനത്താവളത്തിലേക്ക് തിരിച്ച പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസമുയര്‍ത്തിയാണ് മടങ്ങിയത്. പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹനത്തിന് വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.

ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ബട്ടിണ്ട വിമാനത്താവളത്തിലാണ് ആദ്യമെത്തിയത്. ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലായിരുന്നു നിശ്ചയിച്ചിരുന്ന ആദ്യ പദ്ധതി. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏറെ നേരം കാത്തിരുന്ന ശേഷം യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഏകോപനമുള്ള ഒരന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this