Wednesday, February 11, 2026
HomeTOP NEWSINDIAപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന്; ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്ന്; ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30ന് ക്രിസ്മസ് വിരുന്നൊരുക്കും. മതമേലധ്യക്ഷരും ക്രൈസ്‌തവ സഭയിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തിൽനിന്നുള്ള സഭാധ്യക്ഷർ പരിപാടിയിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്‌തത വന്നിട്ടില്ല. ഡൽഹിയിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നാണു റിപ്പോർട്ട്.

ക്രൈസ്തവ സമുദായത്തിലെ പ്രമുഖർക്ക് ഉൾപ്പെടെ വിരുന്നിന് ക്ഷണമുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ദേവാലയം സന്ദർശിച്ചിരുന്നു. മണിപ്പുർ കലാപത്തെ തുടർന്ന് അകന്ന ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിരുന്ന് സംഘടിപ്പിക്കുന്നതെന്നാണു സൂചന.

ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷർക്കും വിരുന്നിന് ക്ഷണമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് പ്രധാനമന്ത്രിയുടെ വിരുന്ന് എന്നത് ശ്രദ്ധേയമാണ്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this