Wednesday, February 11, 2026
HomeCRIMEപ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും; നവീൻ്റെ കാറിൽ നിന്ന് ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ

പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും; നവീൻ്റെ കാറിൽ നിന്ന് ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ

Published on

അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ ദമ്പതികളും സുഹൃത്തും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്.

മരിച്ച നവീൻ്റെ കാറിൽ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയ ഇ- മെയിലിൽ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ആര്യക്ക് വന്ന മെയിലിൽ ഈ കല്ലുകളെ കുറിച്ച് പറയുന്നുണ്ട്.

യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോൾ ആര്യയുടെ ആഭരണങ്ങൾ വിറ്റതായും പൊലീസിന് വിവരം ലഭിച്ചു. ആര്യയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ല.

ഏപ്രിൽ രണ്ടിനാണ് അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ആര്യയെയും സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ ദുരൂഹതകളാണ് ഈ സംഭവത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്.

അന്ധവിശ്വാസം പിന്തുടർന്ന് ഒടുവിൽ മരണം വരിക്കേണ്ട നിലയിലെത്തിയതാകാം മൂവരുമെന്ന സംശയം തുടക്കം മുതൽ നിലനിൽക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പല തെളിവുകളും പൊലീസിന് ഇതിനോടകം ലഭിച്ചു. ഇവർക്കുമേൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നറിയാൻ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this