Wednesday, February 11, 2026
HomeCRIMEപ്രണയം എതിർത്തു: 39 വയസുള്ള അമ്മയെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തി 16-കാരിയായ മകൾ

പ്രണയം എതിർത്തു: 39 വയസുള്ള അമ്മയെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തി 16-കാരിയായ മകൾ

Published on

39 വയസുള്ള അമ്മയെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തി മകൾ. തെലങ്കാനയിലെ മെഡ്‌ചാൽ ജില്ലയിലെ അഞ്ജലിയെയാണ് 16-കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ പ്രണയം അഞ്ജലി എതിർത്തിരുന്നു. തുടർന്ന് അമ്മയും മകളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്ക് എത്തിയതെന്ന് പോലീസ് പറയുന്നു.

കാമുകൻ പഗില്ല ശിവ(19), ഇയാളുടെ സഹോദരൻ പഗില്ല യശ്വന്ത് (18) എന്നിവരുടെ സഹായത്തോടെ 16-കാരി അമ്മയെ കൊലപ്പെടുത്താൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. മൂവരും കൂടി അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. അഞ്ജലി സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റർചെയ്‌ത പോലീസ് മൂന്നുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യത്തിലേക്ക് നയിച്ച കാര്യങ്ങളേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞമാസം ഒഡിഷയിൽ സമാനമായ സംഭവത്തിൽ 13-കാരിയെയും രണ്ട് ആൺസുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ദത്തെടുത്ത് വളർത്തിയ രാജലക്ഷ്‌മി കർ(54)നെ വാടകവീട്ടിൽവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇവർ പിടിയിലായത്. ദിനേഷ് സാഹു, ക്ഷേത്ര പൂജാരിയായ ഗണേഷ് എന്നിവരുമായുള്ള പെൺകുട്ടിയുടെ ബന്ധം എതിർത്തതും സ്വത്ത് തർക്കവുമായിരുന്നു രാജലക്ഷ്‌മിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this