Wednesday, February 11, 2026
HomeNewsപീഡനക്കേസ് പിൻവലിക്കാത്തതിന് കാമുകിയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവാവ്

പീഡനക്കേസ് പിൻവലിക്കാത്തതിന് കാമുകിയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവാവ്

Published on

പീഡനക്കേസ് പിൻവലിക്കാത്തതിന് കാമുകിയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൈനയുടെ കാമുകൻ മനോഹർ ശുക്ല (43), ഭാര്യ പൂർണിമ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചു വർഷമായി മനോഹറും നൈനയും തമ്മിൽ അടുപ്പത്തിലായിരുന്നു. സിനിമയിൽ കോസ്റ്റിയൂം ഡിസൈനറാണ് ശുക്ല. മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു നൈന. തന്നെ വിവാഹം കഴിക്കണമെന്ന് നൈന നിരന്തരം ശുക്ലയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശുക്ല ഇതിന് സമ്മതിക്കാതെ വന്നതോടെ നൈന പീഡനക്കേസ് ഫയൽ ചെയ്തു. കേസ് പിൻവലിക്കാൻ ശുക്ല ആവശ്യപ്പെട്ടെങ്കിലും നൈന അതിന് തയാറായില്ല.

നൈനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി 150 കിലോമീറ്ററോളം ശുക്ലയും ഭാര്യയും സ്‌കൂട്ടറിൽ സഞ്ചരിച്ചു. തുടർന്ന് ഗുജറാത്തിലെ വൽസദ് തടാകത്തിൽ മൃതദേഹം ഒഴുക്കിയെന്നും പൊലീസ് പറഞ്ഞു. സംശയം ഒഴിവാക്കാൻ രണ്ടര വയസുള്ള മകളെയും ഒപ്പം കൂട്ടിയതായാണ് വിവരം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this