Sunday, August 23, 2026
HomeTOP NEWSKERALAപാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ

പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ

Published on

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള സമരത്തിന്റെ തുടർച്ചയായി ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരത്തിൽ സ്‌ഥാപിച്ച പാപ്പാഞ്ഞി മാതൃകയിലുള്ള കോലമാണ് എസ്എഫ്ഐ കത്തിച്ചത്.

എസ്എഫ്ഐ പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ തെരുവിൽ ഇറങ്ങി ഗവർണർ നാടകീയ രംഗങ്ങൾ സൃഷ്ട്‌ടിച്ചിരുന്നു. പിന്നാലെ, വ്യാഴാഴ്‌ച ഡൽഹിയിൽനിന്നും കേരളത്തിലെത്തിയ ഗവർണർക്കുനേരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറൽ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ തലേന്നും തനിക്കെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ അസ്വസ്‌ഥനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ കാട്ടിയ പിണക്കത്തിനു പിന്നിൽ ഇതാണെന്നു സൂചനയുണ്ട്. സത്യപ്രതിജ്‌ഞ നടക്കാനിരിക്കെ ഏതാനും ദിവസത്തേക്കെങ്കിലും പ്രതിഷേധം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഡൽഹിയിൽ നിന്നു ഗവർണർ തിരുവനന്തപുരത്തെത്തിയത്.

സത്യപ്രതിജ്‌ഞ ശാന്തമായി നടക്കേണ്ടതിനാൽ തൽക്കാലം വെടിനിർത്തൽ ഉണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ തലേന്നു രാത്രി എത്തിയ ഗവർണറെ എകെജി സെന്ററിനു സമീപം എസ്എഫ്ഐ കരിങ്കൊടി കാട്ടി. ഇതുമായി ബന്ധപ്പെട്ടു 4 പേരെ അറസ്‌റ്റ് ചെയ്തെങ്കിലും മിനിറ്റുകൾക്കുള്ളിൽ ജാമ്യത്തിൽ വിട്ടു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ അറസ്‌റ്റ് ചെയ്‌തു കർശന നടപടി സ്വീകരിക്കുമ്പോൾ തനിക്കെതിരെയുള്ള പ്രതിഷേധക്കാരെ സർക്കാർ സംരക്ഷിക്കുന്നതിൽ ഗവർണർക്ക് പ്രതിഷേധമുണ്ട്.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...