പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്‌കർ ഇ തൊയ്ബ കമാൻഡർ സാജിദ് ജാട്ട് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാക് ഗൂഢാലോചനയെ കുറിച്ച് പരാമർശിക്കുന്ന കുറ്റപത്രത്തിൽ ഏഴുപേരെയാണ് പ്രതിചേർത്തിരിക്കുന്നത്. ജമ്മു കാശ്മീർ പ്രത്യേക കോടതിയിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. പഹൽഗാം ഭീകരാക്രമണം നടന്ന് എട്ടുമാസത്തിനു ശേഷമാണ് കുറ്റപത്രം നൽകുന്നത്. 1597 പേജുള്ള കുറ്റപത്രത്തിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയെയും ടി ആർ എഫിനെയും പരാമർശിച്ചിട്ടുണ്ട്.

ലഷ്‌കർ ഇ തൊയ്ബ കമാൻഡർ സാജിദ് ജാട്ട് ആണ് മുഖ്യസൂത്രധാരൻ. ആക്രമണത്തിന് പിന്നിൽ പാക് ഗൂഢാലോചന എന്നും കുറ്റപത്രത്തിൽ ഉണ്ട്. ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം വധിച്ച ഭീകരരായ സുലൈമാൻ ഷാ, ഹംസ, ജിബ്രാൻ എന്നിവരാണ് മുഖ്യപ്രതികൾ. ഭീകരർക്ക് വേണ്ട സഹായം ചെയ്തു നൽകിയവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേരെയാണ് ഭീകരാഗ്ക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം ചോദ്യം ചെയ്തത്. പ്രതികളുടെ പങ്ക് തെളിവുകൾ എന്നിവയും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. വിനോദസഞ്ചാരികൾ അടക്കം 26 പേരാണ് പഹൽഗാം ഭീരാക്രമണത്തിൽ കൊല്ലപ്പെട്ടത്.


