Thursday, February 12, 2026
HomeTOP NEWSKERALAപരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോൾ വഴിതെറ്റി; അട്ടപ്പാടി വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങിയ പൊലീസുകാരെ കണ്ടെത്തി

പരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോൾ വഴിതെറ്റി; അട്ടപ്പാടി വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങിയ പൊലീസുകാരെ കണ്ടെത്തി

Published on

മാവോയിസ്‌റ്റിനെ തിരയുന്നതിനിടെ അട്ടപ്പാടി വനത്തിനുള്ളിൽ വഴി തെറ്റി കുടുങ്ങിയ പൊലീസുകാരെ കണ്ടെത്തി. അഗളി ഡിവൈഎസ്‌പി എസ്‌.ജയകൃഷ്‌ണൻ, പുതൂർ എസ്ഐ വി.ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെ വനംവകുപ്പാണ് കണ്ടെത്തിയത്.

വനത്തിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയപ്പോൾ വഴിതെറ്റിയെന്ന് അഗളി ഡിവൈഎസ്‌പി പറഞ്ഞു. കുത്തനെയുള്ള മലയായിരുന്നു. കാട്ടാനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നെന്നും ഡിവൈഎസ്‌പി പറഞ്ഞു.

തിരച്ചിൽ സംഘത്തിന് വഴി കാണിക്കാൻ ആദിവാസികൾ ഉൾപ്പെടെയുള്ളവർ സഹായിച്ചു. നക്‌സൽ വിരുദ്ധ സ്ക്വാഡ് ഉൾപ്പെടെ 15 പേരാണ് കഴിഞ്ഞദിവസം വനത്തിലേക്ക് പോയത്. ഉദ്യോഗസ്‌ഥർ ഫോണിൽ ബന്ധപ്പെട്ട് സുരക്ഷിതരെന്നും ഇന്നു രാവിലെ തിരികെ എത്തുമെന്നും പുതൂർ പൊലീസ് അറിയിച്ചിരുന്നു.

ഉൾവനത്തിലേക്ക് പോവുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നും ഉദ്യോഗസ്‌ഥരെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞതായും ജില്ലാ പൊലീസ് മേധാവിയും ഇന്നലെ പറഞ്ഞിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this