Wednesday, February 11, 2026
HomeTOP NEWSINDIAപന്നു വധശ്രമക്കേസ്; കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്

പന്നു വധശ്രമക്കേസ്; കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്

Published on

ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്‌തയെ (52) യുഎസിനു കൈമാറിയെന്നു റിപ്പോർട്ട്. കഴിഞ്ഞ വർഷമാണു നിഖിൽ ഗുപ്‌ത ചെക്ക് റിപ്പബ്ലിക്കിൽ അറസ്‌റ്റിലായത്. തിങ്കളാഴ്‌ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണു വിവരം.

ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററിലായിരുന്നു നിഖിൽ ഗുപ്ത‌ത. ഇയാളെ യുഎസിനു കൈമാറിയെന്ന വിവരം രഹസ്യകേന്ദ്രങ്ങളെ ഉദ്ധരിച്ചു വാഷിങ്‌ടൻ പോസ്റ്റാണു പുറത്തുവിട്ടത്. പന്നുവിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്‌ഥൻ നിഖിൽ വഴി പദ്ധതിയിട്ടു എന്നാണു യുഎസിന്റെ ആരോപണം. കുറ്റാരോപിതനായ നിഖിലിനെ കൂടുതൽ അന്വേഷണത്തിനായി യുഎസിനു കൈമാറാമെന്നു ചെക്ക് റിപ്പബ്ലിക് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടെങ്കിലും സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

ഗൂഢാലോചനയും കൊലപാതകത്തിനു പദ്ധതിയിട്ടതും തെളിഞ്ഞാൽ 20 വർഷം വരെ ഇയാൾക്കു ജയിൽശിക്ഷ ലഭിച്ചേക്കും. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്‌ഥനും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നു യുഎസ് പറയുന്നുണ്ടെങ്കിലും പേരു വെളിപ്പെടുത്തിയിട്ടില്ല. യുഎസ് കൈമാറിയ ചില വിവരങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒരു ലക്ഷം യുഎസ് ഡോളറിനാണു ക്വട്ടേഷൻ ഉറപ്പിച്ചത്. ഇതിൽ 15,000 ഡോളർ മുൻകൂറായി കൈമാറിയെന്നും കുറ്റപത്രത്തിലുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this