പത്മശ്രീ പുരസ്‌ക്കാര പട്ടികയിൽ ഇടം പിടിച്ചു നാലുമലയാളികൾ.

വെച്ചൂർ പശുവിൻറെ സംരക്ഷണത്തിന് ചുക്കാൻ പിടിച്ച പത്തനംതിട്ട നിരണം സ്വദേശി ഡോ.ശോശാമ്മ ഐപ്പ് ,കളരി ഗുരു തൃശൂർ ചാവക്കാട് സ്വദേശി ശങ്കരനാരായണ മേനോൻ ചുണ്ടയിൽ (ഉണ്ണി ഗുരുക്കൾ )

ആലപ്പുഴ ഹരിപ്പാട് സ്വദേശിയും,കവിയുമായ പി.നാരായണ കുറുപ്പ്, ശാരീരിക വെല്ലുവിളികൾ നേരിട്ട് സാക്ഷരതാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ

മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.വി.റാബിയ എന്നിവരാണ് പത്മശ്രീ പുരസ്‌ക്കാരങ്ങൾ ലഭിച്ച നാലു മലയാളികൾ .പത്മവിഭൂഷൺ,പത്മഭൂഷൺ പട്ടികയിൽ മലയാളികളില്ല.


