Wednesday, February 11, 2026
HomeNewsപത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാനുള്ള സാധ്യത, ജാമ്യാപേക്ഷ കോടതി തള്ളി

പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാനുള്ള സാധ്യത, ജാമ്യാപേക്ഷ കോടതി തള്ളി

Published on

ക്ഷേത്രവളപ്പിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പൂവച്ചൽ പുളിങ്കോട് സ്വദേശി പ്രിയരഞ്ജൻ്റെ (42) ജാമ്യാപേക്ഷ കാട്ടാക്കട ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഈ മാസം 12ന് പ്രിയരഞ്ജനെ റിമാൻഡ് ചെയ്തിരുന്നു.

തന്റെ കക്ഷി നിരപരാധിയാണെന്നും ജാമ്യത്തിനായി എന്തു നിബന്ധനവച്ചാലും അംഗീകരിക്കുമെന്നും പ്രതിക്കായി ഹാജരായ അഭിഭാഷകൻ മടവൂർപ്പാറ ജി.ആർ.രാജീവ് കുമാർ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്‌ഥൻ കോടതിയിൽ കസ്‌റ്റഡി അപേക്ഷ സമർപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുള്ളതിനാലും അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലും കോടതി ജാമ്യം നിഷേധിച്ചു.

കഴിഞ്ഞമാസം 30നാണ് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു സമീപം സംഭവം നടന്നത്. പുളിങ്കോട് ‘അരുണോദയ’ത്തിൽ ആദിശേഖർ (15) ആണ് മരിച്ചത്. ആദ്യം അപകടമരണമെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മനപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന് മനസിലായത്.

സംഭവത്തിനുശേഷം കാർ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ അവിടെവച്ചാണ് പൊലീസ് അറസ്‌റ്റു ചെയ്തത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this