Thursday, February 12, 2026
HomeTOP NEWSINDIAന്യൂ അയോധ്യ; 1000 ഏക്കറിലായി ഇന്ത്യയിലെ ആദ്യ വാസ്‌തു അധിഷ്‌ഠിത ടൗൺഷിപ് നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ്

ന്യൂ അയോധ്യ; 1000 ഏക്കറിലായി ഇന്ത്യയിലെ ആദ്യ വാസ്‌തു അധിഷ്‌ഠിത ടൗൺഷിപ് നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ്

Published on

അയോധ്യയിൽ ഇന്ത്യയിലെ ആദ്യ വാസ്‌തു അധിഷ്‌ഠിത ടൗൺഷിപ് നിർമിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. 1000 ഏക്കറിലായി പാരമ്പര്യ വിധിയും കൺടെംപററി ശൈലിയും ഒരുപോലെ ഉപയോഗിച്ചായിരിക്കും ന്യൂ അയോധ്യ എന്ന് പേരിട്ടിരിക്കുന്ന ടൗൺഷിപ് ഒരുങ്ങുന്നത്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സർക്കാർ ഇതിനോടകം കണ്ടെത്തിയതായി സംസ്ഥാന ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ്റ് അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗോകർണ് അറിയിച്ചു.

നദീതീരത്തെ ടൗൺഷിപ് എന്ന രീതിയിലായിരിക്കും ന്യൂ അയോധ്യ സിറ്റി രൂപകൽപന ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ടൗൺഷിപ്പായിരിക്കും ഇത്. ഇവിടെ ഒരു ഹോട്ടലിനായുള്ള സ്ഥലം സ്ക്വയർ മീറ്ററിന് 88,000 രൂപയ്ക്കാണ് സർക്കാർ ലേലത്തിൽ വെച്ചത്. എന്നാൽ സ്ക്വയർ മീറ്ററിന് 108,000 രൂപയ്ക്കാണ് ഈ സ്ഥലം വിൽപന നടന്നത്. സർക്കാർ ഗസ്റ്റ് ഹൗസിനുള്ള സ്ഥലം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അതിന്റെ നടപടികൾ പൂർത്തിയായ ശേഷമേ പുറമേനിന്നുള്ളവർക്കുള്ള ലേലം ആരംഭിക്കു എന്നും നിതിൻ ഗോകർണ് പറഞ്ഞു.

രാമക്ഷേത്രത്തിനായുള്ള സ്ഥലം കണ്ടെത്തിയതുമുതൽ 50 ശതമാനത്തോളമാണ് അയോധ്യയിൽ സ്ഥലത്തിന് വിലകൂടിയത്. രാമക്ഷേത്രം വരുന്നതോടെ ഇവിടം ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതും രാജ്യത്തെ വ്യവസായ പ്രമുഖരെ അയോധ്യയിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. ദിവസേന 80,000 മുതൽ 100,000 സന്ദർശകർ അയോധ്യയിലേക്ക് എത്തുമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.

ജനുവരി 22-ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് രാജ്യത്തെ വ്യവസായ പ്രമുഖരെല്ലാം അയോധ്യയിൽ വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങിക്കഴിഞ്ഞു. പ്രധാനമായും ഹോട്ടൽ, ഹൗസിങ് കോളനികൾക്കുള്ള പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ഹോട്ടലടക്കം അയോധ്യയിൽ ഉടൻ നിർമാണം ആരംഭിക്കും. മുംബൈ ആസ്ഥാനമായ ഹോട്ടൽ ബിസിനസ് ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 22-ന് തന്നെ അയോധ്യയിലെ ഏറ്റവും പുതിയ ഹൗസിങ് പ്രോജക്ടിന്റെ നിർമാണം ആരംഭിക്കും. അമിതാഭ് ബച്ചൻ അയോധ്യയിൽ വീടുപണിയുന്നതിനായുള്ള സ്ഥലം വാങ്ങിയത് ഇതിനോടകം വാർത്തയായിരുന്നു. രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് മാത്രം യാത്രയുള്ള ‘ദി സരയു’ എന്ന സ്ഥലത്താണ് അമിതാഭ് വീട് പണിയുക. അയോധ്യയിലെ കണ്ണായ സ്ഥലമാണ് സരയൂനദിയുടെ തീരത്തുള്ള ഈ സ്ഥലം.

ചെറുതും വലുതുമായ നൂറ്റിപത്തോളം ഹോട്ടലുകളാണ് ഇവിടെ നിർമാണം ആരംഭിക്കാനിരിക്കുന്നത്. പുതുതായി ഒരു സോളാർ പാർക്കും ഇവിടെ പണികഴിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അയോധ്യയിലെ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഇതിനോടകം അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കി പണിതിരുന്നു. ഇതുകൂടാതെ ലഖ്‌നൗവിൽ നിന്നുള്ള പുതിയ ഹെലികോപ്ടർ സർവീസ് വെള്ളിയാഴ്‌ചയോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this