നേപ്പാളിലെ പൊഖറയില്‍ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയവരും. നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോന്‍മാവ് സ്വാദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു 5 അംഗ സംഘം നേപ്പാളില്‍ നിന്നെത്തിയത്.

ഇതില്‍ പങ്കെടുത്തു മടങ്ങിയ മൂന്ന് നേപ്പാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി എന്നിരാണ് മരിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 5 അംഗ സംഘമാണ് നേപ്പാളില്‍ നിന്നെത്തിയത്. ഇതില്‍ രണ്ടു പേര്‍ കഠ്മണ്ഠുവില്‍ ഇറങ്ങി.

ദീപക്ക് തമാംഗ്, സരണ്‍ ഷായി എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങള്‍. നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി വിവരം. 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 11 പേർ അന്താരാഷ്ട്ര സന്ദർശകരും അവരിൽ മൂന്ന് പേർ കൈക്കുഞ്ഞുങ്ങളുമാണെന്ന് പാസഞ്ചർ മാനിഫെസ്റ്റ് കാണിക്കുന്നു. മരണപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ.

വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 53 നേപ്പാളികൾ, നാല് റഷ്യക്കാർ, ഒരു ഐറിഷ് പൗരൻ, രണ്ട് കൊറിയക്കാർ, ഒരു അർജന്റീനക്കാരൻ, ഒരു ഫ്രഞ്ച് പൗരൻ എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നതെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.



