വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മിക്ക സിനിമകളിലും വില്ലന്‍ വേഷങ്ങളിലായിരുന്നു അദ്ദേഹം തിളങ്ങിയിരുന്നത്


