തൊടുപുഴ മുട്ടത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ. ഉടുമ്പന്നൂരിൽ നിന്നാണ് പ്രതി സെറ്റപ്പ് സുനീർ പിടിയിലായത്.

കഴിഞ്ഞ മാസം 30നായിരുന്നു കേസിനാസ്പദമായ സംഭവം.

കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പൊലീസുകാരനെ പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ടത്.

തുടർന്ന് പരിക്കേറ്റ മുട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷാജി എം.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.



