Saturday, August 22, 2026
HomeFEATUREDതൃക്കാക്കരയില്‍ എല്‍ഡിഎഫിനൊപ്പം പോയ വിമതന്‍ തിരിച്ചെത്തി യുഡിഎഫിന് ആശ്വാസം

തൃക്കാക്കരയില്‍ എല്‍ഡിഎഫിനൊപ്പം പോയ വിമതന്‍ തിരിച്ചെത്തി യുഡിഎഫിന് ആശ്വാസം

Published on

തൃക്കാക്കരയില്‍ യുഡിഎഫിന് ആശ്വാസം. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. വര്‍ഗീസ് പ്ലാശ്ശേരിയാണ് തിരിച്ചെത്തിയത്. ഇതോടെ യുഡിഎഫിന് 22 പേരുടെ പിന്തുണയായി. 43 അംഗ തൃക്കാക്കര നഗരസഭയില്‍ യുഡിഎഫിന് 21, എല്‍ഡിഎഫിന് 17, കോണ്‍ഗ്രസ് വിമതര്‍ അഞ്ച് എന്നിങ്ങനെയാണ് അംഗ സംഖ്യ. വിമതരെ ഒപ്പം കൂട്ടി കഴിഞ്ഞ രണ്ടര വര്‍ഷം, ഐ ഗ്രൂപ്പിലെ അജിത തങ്കപ്പന്‍ നഗരസഭ ഭരിച്ചു.

മുന്‍ നിശ്ചയിച്ച പ്രകാരം എ ഗ്രൂപ്പിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ അജിത തങ്കപ്പന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അജിതയെ രാജിവെപ്പിച്ച് എ ഗ്രൂപ്പിലെ രാധാതങ്കമണിയെ ചെയര്‍പേഴ്‌സണാക്കാന്‍ യുഡിഎഫിനകത്ത് ചര്‍ച്ച തുടരുമ്പോഴാണ് എല്‍ഡിഎഫ് വിമതരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചത്. അതേസമയം നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമാവുന്ന സാഹചര്യമുണ്ടായത്.

തുടര്‍ന്ന് എല്‍ഡിഎഫ് കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം15ന് ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. എന്നാൽ രാധാമണി ചെയര്‍പേഴ്സണാകുന്നതില്‍ വിയോജിപ്പുള്ള ഐ ഗ്രൂപ്പ് അംഗങ്ങള്‍ ചെയര്‍പേഴ്സണ്‍ രാജി വയ്ക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പണക്കിഴി വിവാദമടക്കം വിവിധ വിഷയങ്ങള്‍ രാധാമണി പിള്ളയുടെ ചരടുവലിയാണെന്നാണ് ഐ ഗ്രൂപ്പ് അംഗങ്ങളുടെ പരാതി.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...