Wednesday, February 11, 2026
HomeTOP NEWSKERALAതീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുത്, മുൻ അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണം: നിർദേശങ്ങൾ നൽകി അമിത് ഷാ

തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുത്, മുൻ അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണം: നിർദേശങ്ങൾ നൽകി അമിത് ഷാ

Published on

ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിർദേശങ്ങൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത് ഷാ നിർദേശിച്ചതായാണ് റിപ്പോർട്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണമെന്നും പുതിയ ഭാരവാഹികളുടെ യോഗത്തിൽ അമിത് ഷാ നിർദേശിച്ചതായും അറിയുന്നു.

പാർട്ടിയിൽ താഴേത്തട്ടിലുള്ള പ്രവർത്തകരാണ് വലുതെന്നും അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ സംബന്ധിച്ചും ഭാരവാഹി യോഗത്തിൽ ചർച്ചയുണ്ടായി. തിരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് നേടണമെന്നാണ് അമിത് ഷാ നിർദേശിച്ചത്.

കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നത്. മുൻ പ്രസിഡന്റുമാരായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരെ അനുകൂലിക്കുന്നവരെ ജനറൽ സെക്രട്ടറിമാരായി ഉൾപ്പെടുത്താതിരുന്നത് ഒരു വിഭാഗത്തിന്റെ അതൃപ്‌തിക്കിടയാക്കിയിരുന്നു. പി.കെ. കൃഷ്‌ണദാസ് പക്ഷത്തിന് മുൻതൂക്കം ലഭിച്ചുവെന്നാണ് ഉയർന്ന വിമർശനം.

സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടാതെ പോയ ചില നേതാക്കൾ പരസ്യമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്റലക്‌ച്വൽ സെല്ലിന്റെ സഹ കൺവീനർ യുവരാജ് ഗോകുൽ, സംസ്ഥാന സമിതി അംഗം ഉല്ലാസ് ബാബു എന്നിവർ തങ്ങളെ വക്താവ് സ്ഥാനത്തുനിന്ന് പുറത്തായതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this