Sunday, August 23, 2026
HomeFEATUREDതിരുവനന്തപുരം നഗരത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന മേഖലയായി തിരുവല്ലം-കോവളം ബൈപ്പാസ്; കഴിഞ്ഞ വര്‍ഷം മാത്രം ...

തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന മേഖലയായി തിരുവല്ലം-കോവളം ബൈപ്പാസ്; കഴിഞ്ഞ വര്‍ഷം മാത്രം വാഹനാപകടത്തിൽ മരിച്ചത് 11 പേർ

Published on

തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്ന മേഖലയാണ് തിരുവല്ലം-കോവളം ബൈപ്പാസ്. കഴിഞ്ഞ വര്‍ഷം മാത്രം തിരുവല്ലത്ത് 11 പേരാണ് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മരിച്ചത്. യുവാക്കളുടെ ബൈക്ക് റേസിംഗും അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവുമെല്ലാം ഈ മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

സര്‍വീസ് റോഡുകളില്‍ നിന്ന് തിരുവല്ലത്തെ ഹൈവേയിലേയ്ക്ക് വാഹനങ്ങളുടെ പ്രവാഹമാണ്. ഇതിനിടെയാണ് അവധി ദിനങ്ങളിലും മറ്റും യുവാക്കള്‍ മത്സരയോട്ടവും മരണപ്പാച്ചിലും നടത്തുന്നത്. തിരുവല്ലം, കോവളം, വിഴിഞ്ഞം ഭാഗങ്ങളാണ് യുവാക്കള്‍ മത്സരയോട്ടത്തിനായി തിരഞ്ഞെടുക്കുന്നത്.

ഈ മേഖലകളില്‍ ആവശ്യമായ പരിശോധനകളില്ലാത്തതും എല്ലായിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാത്തതുമാണ് മത്സരയോട്ടങ്ങള്‍ക്കും മരണപ്പാച്ചിലിനുമെല്ലാം വഴിയൊരുക്കുന്നത്. അതേസമയം തിരുവനന്തപുരം നഗരത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 1823 വാഹനാപകടങ്ങളാണ്. 165 പേര്‍ മരിച്ചു.

ഇതില്‍ തിരുവല്ലം ബൈപ്പാസില്‍ മാത്രമുണ്ടായത് 65 വാഹനാപകടങ്ങളാണ്. 11 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഈ വര്‍ഷവും തിരുവല്ലം ബൈപ്പാസ് മരണപാതയാകുകയാണ്.

ഈ വര്‍ഷം മാത്രം തിരുവല്ലം ബൈപ്പാസില്‍ 6 വാഹനാപകടങ്ങളാണ് ഉണ്ടായത്. 3 പേര്‍ മരിക്കുകയും ചെയ്തു. ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ 200 മീറ്റര്‍ ലോറി വലിച്ചിഴച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് കഴിഞ്ഞ ദിവസം സൂപ്പര്‍ ബൈക്ക് ഇടിച്ച് വീട്ടമ്മയും ബൈക്ക് ഓടിച്ച യുവാവും മരിച്ചത്.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...