Thursday, February 12, 2026
HomeNewsതിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിൽ നടക്കും; ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് -...

തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിൽ നടക്കും; ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് – ഡോണൾഡ് ട്രംപ്

Published on

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിൽ നടക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായി സ്ഥാനമുറപ്പിച്ച ശേഷം ഒഹിയോയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. താൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്തച്ചൊരിച്ചിൽ നടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എന്നാൽ ട്രംപിന്റ്റെ രക്ത‌ച്ചൊരിച്ചിൽ പരാമർശം എന്തിനെ സംബന്ധിച്ചാണെന്ന് വ്യക്‌തമല്ല. മെക്‌സിക്കോയിൽ കാർ നിർമാണം നടത്തി അമേരിക്കയിൽ വിൽക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമർശിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

“ഞാൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ രക്‌തച്ചൊരിച്ചിലായിരിക്കും, ഏറ്റവും കുറഞ്ഞത് നടക്കാൻ പോകുന്നത് അതാണ്. അത് രാജ്യത്തിന് വേണ്ടിയുള്ള രക്‌തച്ചൊരിച്ചിലായിരിക്കും. പക്ഷേ അവർ കാറുകൾ വിൽക്കാൻ പോകുന്നില്ല.” എന്നായിരുന്നു ട്രംപിൻ്റെ പരാമർശം.

ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഈ രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പ് ജനങ്ങൾ കാണുമോ എന്ന കാര്യം തനിക്ക് സംശയമാണെന്നും ജോ ബൈഡൻ ഏറ്റവും മോശം പ്രസിഡന്റാണെന്ന വാദവും അദ്ദേഹം ആവർത്തിച്ചു.

“ബൈഡൻ വീണ്ടും പ്രസിഡന്റ്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സാമൂഹിക സുരക്ഷ ഇല്ലാതാകും. രാജ്യത്തിൻ്റെ സാമ്പത്തിക സ്‌ഥിതി അദ്ദേഹം തകർത്തുകൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയിൽ മെഡികെയർ കൂടി ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലെ മുതിർന്ന പൗരന്മാർ വലിയ പ്രതിസന്ധിയിലാകാൻപോവുകയാണ്. സാമൂഹിക സുരക്ഷയും മെഡികെയറും നിലനിർത്താമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.” – ട്രംപ് പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this