Thursday, February 12, 2026
HomeCRIMEതന്നോടുള്ള ശത്രുതകൊണ്ടോ അല്ലെങ്കിൽ അതിനോടുള്ള കൗതുകം കൊണ്ടോ; പാലാ നഗരസഭയിൽ എയർപോഡ് മോഷ്‌ടിച്ചെന്ന് ആരോപിച്ച് കേരള...

തന്നോടുള്ള ശത്രുതകൊണ്ടോ അല്ലെങ്കിൽ അതിനോടുള്ള കൗതുകം കൊണ്ടോ; പാലാ നഗരസഭയിൽ എയർപോഡ് മോഷ്‌ടിച്ചെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി പാലാ പൊലീസിൽ പരാതി നൽകി

Published on

പാലാ നഗരസഭയിലെ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം എയർപോഡ് മോഷ്‌ടിച്ചെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി പാലാ പൊലീസിൽ പരാതി നൽകി. തന്നോടുള്ള ശത്രുതകൊണ്ടോ അല്ലെങ്കിൽ അതിനോടുള്ള കൗതുകം കൊണ്ടോ ബിനു എയർപോഡ് എടുത്തതാണെന്നാണു ജോസ് ചീരാംകുഴിയുടെ ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം.

എയർപോഡ് ഉപയോഗിച്ച് ആരെയെങ്കിലും വിളിക്കുകയോ ആരുടെയെങ്കിലും കോൾ എടുക്കുകയോ ചെയ്തെന്നതിന് ഒരു തെളിവ് ജോസ് ഹാജരാക്കട്ടേ എന്നും ബിനു പറഞ്ഞു. എയർപോഡ് കാണാതായതിനു തൊട്ടുപിന്നാലെ തൻ്റെ എയർപോഡ് മോഷണം പോയതായി ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു ബിനു തൻ്റെ എയർപോഡ് മോഷ്‌ടിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസ് വീണ്ടും പരാതി നൽകിയിരിക്കുന്നത്.

ഒക്ടോബർ നാലിലെ കൗൺസിൽ യോഗത്തിനിടെയാണു ജോസ് ചീരാംകുഴിയുടെ വിലകൂടിയ എയർപോഡ് നഷ്‌ടപ്പെട്ടത്. കഴിഞ്ഞ മാസം 18നു ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ഇക്കാര്യം രേഖാമൂലം അറിയിച്ചു. ജനുവരി 24ന് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചതോടെ പോരു മുറുകി. ഇതോടെ എയർപോഡ് എടുത്തയാളുടെ പേരു വെളിപ്പെടുത്തണമെന്നു കേരള കോൺഗ്രസ് (എം) അംഗങ്ങൾ ആവശ്യപ്പെട്ടു. ബിനു യാത്ര ചെയ്‌ത പ്രദേശങ്ങളിൽ തന്റെ എയർപോഡിൻ്റെ ലൊക്കേഷൻ കാണിക്കുന്നുണ്ടെന്നായിരുന്നു ജോസ് പറഞ്ഞത്.

കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ എന്നിവർ ചേർന്നാണു നഗരസഭ ഭരിക്കുന്നത്. മുന്നണി ധാരണപ്രകാരം സിപിഎമ്മിനു ലഭിച്ച നഗരസഭാധ്യക്ഷ സ്‌ഥാനത്തേക്കു ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്‌ഥാന നേതൃത്വത്തെ വരെ സമീപിച്ചതു വിവാദമായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപാണു ബിനു ബിജെപിയിൽ നിന്നു സിപിഎമ്മിൽ എത്തിയത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this