മലപ്പുറം : ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ മരണത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങരംകുളം സ്വദേശി വിനീഷ് (33) ആണ് തൂങ്ങിമരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

വീടിന്റെ അടുക്കളഭാഗത്താണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത നേരത്തായിരുന്നു ആത്മഹത്യ. സംഭവം ആദ്യം കണ്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം താഴെയിറക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിനീഷിന്റെ പക്കല്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ നിന്നുമാണ് മരണകാരണം വ്യക്തമായത്. ഞാന്‍ മരിക്കുന്നു. ഇതില്‍ ആര്‍ക്കും പങ്കില്ല. മാനസ എന്ന കുട്ടിയുടെ മരണം എന്നെ വേദനിപ്പിച്ചു . അതുകാരണം മരിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.
നിര്‍മ്മാണത്തൊഴിലാളിയായ വിനീഷ് അവിവാഹിതനാണ്. വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് താമസം.
അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് വിനീഷ് ആത്മഹത്യ ചെയ്തത്.


