Tuesday, October 6, 2026
HomeTOP NEWSINDIAജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ; കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി

ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെ; കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി

Published on

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്ത‌ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണോ എന്നത് കേജ്‌രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വ്യക്‌തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിനു കീഴിലായിരിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. ഇ.ഡി കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത കേജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണുള്ളത്.

അധിക്ഷേപിക്കാനും അശക്ത‌നാക്കാനുമാണു ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തു തന്നെ ഇ.ഡി തിടുക്കത്തിൽ അറസ്‌റ്റ് ചെയ്തതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഹൈക്കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പുകളുടെ പേരിൽ അറസ്റ്റിൽനിന്നു സംരക്ഷണം അവകാശപ്പെടാൻ കേജ്‌രിവാളിനാകില്ലെന്നായിരുന്നു കോടതിയിൽ ഇ.ഡി നിലപാട്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അറസ്‌റ്റുൾപ്പെടെയുള്ള നടപടികൾക്കെതിരെ ഇടക്കാലാശ്വാസം തേടി കേജ്‌രിവാൾ നൽകിയ ഹർജികളിലായിരുന്നു ഈ വാദങ്ങൾ.

Latest articles

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

More like this