Wednesday, February 11, 2026
HomeTOP NEWSINDIAചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ല; ചൈന അവരുടേതായ രീതിയിൽ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ...

ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ല; ചൈന അവരുടേതായ രീതിയിൽ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ നമുക്കാകണം – എസ്.ജയശങ്കർ

Published on

ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയം ചൈന അവരുടേതായ രീതിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, ചൈനയെ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ആഗോള രാഷ്ട്രീയം മത്സരാധിഷ്ഠിതമാണെന്നും ചൈന അവരുടേതായ രീതിയിൽ കരുക്കൾ നീക്കുമ്പോൾ അതിനേക്കാൾ മികച്ച നീക്കം പുറത്തെടുക്കാൻ നമുക്കാകണമെന്നും ജയശങ്കർ പറഞ്ഞു. മുംബൈ ഐഐഎമ്മിൽ നടന്ന പരിപാടിയിൽ ‘ആഗോള വേദിയിൽ ഇന്ത്യയുടെ പങ്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചൈനയും നമ്മുടെ അയൽ രാജ്യമാണ്. പല രീതിയിലും ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളെ സ്വാധീനിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. എന്നാൽ നാം ചൈനയെ ഭയപ്പെടേണ്ടതുണ്ടെന്ന് കരുതുന്നില്ല. ആഗോള രാഷ്ട്രീയം മത്സരാധിഷ്‌ഠിതമാണെന്ന് നമ്മൾ മനസ്സിലാക്കണം. അവർ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ നമ്മളും മികച്ചത് കാഴ്‌ചവയ്ക്കണം. ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്‌ഥകളിൽ ഒന്നാണ്. കാര്യങ്ങൾ തങ്ങളുടെ വഴിക്കു വരാൻ ചൈന ശ്രമിക്കും. അവർ ചെയ്യുന്നതിനെ വിമർശിക്കുന്നതിനു പകരം അതിലും മികച്ച രീതിയിലുള്ള നീക്കം നടത്താനാണ് നാം ശ്രദ്ധിക്കേണ്ടത്” -ജയശങ്കർ പറഞ്ഞു.

ബംഗ്ലദേശ്, മാലദ്വീപ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ചൈന കൂടുതൽ ദൃഢമാക്കുന്നതിനിടെയാണ് ജയശങ്കറിന്റെ പരാമർശം. അവശ്യ ഘട്ടങ്ങളിൽ മറ്റു രാജ്യങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റിയും ജയശങ്കർ പറഞ്ഞു. ചെങ്കടലിൽ ചരക്കു കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യൻ നാവിക സേന ചെറുത്ത സംഭവത്തെയും, തുർക്കിയിലെ ഭൂചലനത്തെത്തുടർന്ന് നൽകിയ സഹായങ്ങളും അദ്ദേഹം ഉയർത്തിക്കാണിച്ചു. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഇന്ത്യയിൽനിന്ന് വാക്‌സീനും വൈദ്യസഹായത്തിനു ഡോക്ടർമാരെയും മറ്റു രാജ്യങ്ങളിൽ എത്തിക്കുകയും ചെയ്തതിലൂടെ രാജ്യാന്തര ബന്ധങ്ങൾ കൂടുതൽ ദൃഢമായെന്ന് ജയശങ്കർ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this