ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ കേരള നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ചര്‍ച്ച ചെയ്ത് ഇന്ന് പാസ്സാക്കുന്നത്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നതിനോട് യോജിപ്പാണെന്ന് പറഞ്ഞെങ്കിലും ബദല്‍ സംവിധാനത്തോടുള്ള എതിര്‍പ്പുള്ളതിനാല്‍ ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കും.

പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ഗവര്‍ണര്‍ക്ക് പകരം ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ വ്യവസ്ഥ.

വിസി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വിസിമാര്‍ക്കോ നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാര്‍ഗ നിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.

അതേസമയം ബില്‍ നിയമസഭ പാസ്സാക്കിയാലും ഗവര്‍ണര്‍ ഒപ്പിടുമോ എന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.



