Wednesday, February 11, 2026
HomeNewsക്രൈസ്‌തവ പുരോഹിതനെ വധിക്കാൻ പദ്ധതി, സംസ്‌ഥാനത്ത് ഇസ്‌ലാമിക് ‌സ്റ്റേറ്റ് പ്രവർത്തനം ശക്ത‌ിപ്പെടുത്താനുള്ള ആലോചനകൾ നടത്തി -...

ക്രൈസ്‌തവ പുരോഹിതനെ വധിക്കാൻ പദ്ധതി, സംസ്‌ഥാനത്ത് ഇസ്‌ലാമിക് ‌സ്റ്റേറ്റ് പ്രവർത്തനം ശക്ത‌ിപ്പെടുത്താനുള്ള ആലോചനകൾ നടത്തി – എൻഐഎ

Published on

കേരളത്തിൽ ഇസ്‌ലാമിക്‌ സ്‌റ്റേറ്റ് (ഐഎസ്) പ്രവർത്തനം ശക്തിപ്പെടുത്താനുള്ള നീക്കം നടക്കവെ അറസ്‌റ്റിലായ ആളെ ചോദ്യം ചെയ്ത‌പ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെറ്റ് ലവേഴ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്‌ഥാനത്ത് ഇസ്‌ലാമിക് ‌സ്റ്റേറ്റ് പ്രവർത്തനം ശക്ത‌ിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയതെന്ന് എൻഐഎ അറിയിച്ചു. ക്രൈസ്‌തവ പുരോഹിതനെ വധിക്കാൻ പദ്ധതിയിട്ട സംഘം, പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ആലോചിച്ചെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് പ്രവർത്തിച്ചതിന് തൃശൂർ സ്വദേശിയായ നബീൽ അഹമ്മദിനെ ചെന്നൈയിൽ വച്ച് അറസ്‌റ്റ് ചെയ്‌ിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോളാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭ്യമായത്. തൃശൂർ – പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി.

തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്‌റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്‌ഥാപിച്ചത്. ഈ സംഘത്തിൻ്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പ്രവർത്തനം ശക്‌തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. ഇസ്ല‌ാമിക് ‌സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌ത്‌ പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this