Saturday, August 22, 2026
HomeTOP NEWSKERALAകോൺഗ്രസിനെ വിറപ്പിച്ച് വരവറിയിക്കാൻ എഎപി

കോൺഗ്രസിനെ വിറപ്പിച്ച് വരവറിയിക്കാൻ എഎപി

Published on

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര തേരോട്ടം. കോൺഗ്രസ് തകർന്നടിഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പിൽ അട്ടിമറി പ്രഖ്യാനം നടന്നില്ലെങ്കിലും കോൺഗ്രസിനെ വിറപ്പിച്ച് വരവറിയിക്കാൻ എഎപിക്ക് കഴിഞ്ഞു. സംസ്ഥാനത്ത് എഎപി നടത്തിയ മികച്ച മുന്നേറ്റം പ്രതിപക്ഷ ഇടം സ്വന്തമാക്കുക എന്ന അപ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള എഎപിയുടെ മികച്ച ചുവടായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ചാണ് ആം ആദ്മി പാർട്ടി ഇത്തവണ കളത്തിലിറങ്ങിയത്. ഡൽഹി പഞ്ചാബ് സംസ്ഥാനങ്ങളിൽ നേടിയ ജയം കരുത്തേകുന്നു. ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായപ്പോൾ എഎപി നടത്തിയത് മികച്ച മുന്നേറ്റം. താമര വിരിഞ്ഞു പരിലസിക്കുന്ന മണ്ണിൽ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ അവർക്ക് കഴിഞ്ഞു. സംസ്ഥാനത്ത് ആം ആദ്മി അക്കൗണ്ട് തുറക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാർട്ടിയെ സംബന്ധിച്ച് ഇത് അഭിമാനാർഹം.

ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടി രണ്ടാം ദിനം മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഗുജറാത്ത് ജനതയുടെ വോട്ടോടെ ദേശീയ പാർട്ടി എന്ന പദവി ആം ആദ്മി നേടും. ബി.ജെ.പിക്കും കോൺഗ്രസിനും ഏറെ പിന്നിലാണെങ്കിലും എഎപി 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ദേശീയ പാർട്ടിയാകാൻ എഎപിക്ക് രണ്ട് സീറ്റും ആറ് ശതമാനം വോട്ടും നേടേണ്ടതുണ്ട്. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ രണ്ടക്ക സീറ്റുകൾ നേടുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് സാധ്യതകൾ കാണിക്കുന്നുണ്ടെങ്കിലും ഗുജറാത്തിലെ ബിജെപി കോട്ടയിൽ ചുവടുറപ്പിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...