
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ചില സ്ഥലങ്ങളില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. കോവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വാര്‍ഡുതല സമിതികള്‍ രൂപവത്ക്കരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ടായി. വാക്സിനേഷനില്‍ വാര്‍ഡുതല അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇവര്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


