കൊല്ലം നഗരത്തിലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രതിഷേധം. പിഡിപിപി നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്. 4 പ്രവർത്തകർക്കെതിരെയാണ് കേസ്. പ്രതികൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞ് വെച്ചു. സർക്കാർ പരസ്യങ്ങൾ വലിച്ചുകീറിയെന്നും ഓയിൽ സ്പ്രേ ചെയ്തെന്നും എഫ്ഐആറിൽ വ്യക്തമാക്കി.കൊല്ലം ചിന്നക്കട ജംഗ്ഷനിലാണ് വ്യാപകമായി യുഡിഎഫിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് കെഎസ്ആർടിസി ബസ്സിലെ സർക്കാർ പോസ്റ്ററുകൾ വലിച്ചു കീറി. പ്രവർത്തകർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബാരിക്കേഡിന്റെ മുകളിൽ പുതുയുഗ യാത്രയുടെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. എസ്എഫ്ഐയുടെ പതാക കരി ഓയിൽ ഒഴിച്ച് കത്തിച്ചു.
കൊല്ലം നഗരത്തിലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രതിഷേധം; 4 പ്രവർത്തകർക്കെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്
Published on


