Wednesday, February 11, 2026
HomeElectionകേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകും; ബിജെപി...

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകും; ബിജെപി നേതാവ് പി.സി.ജോർജ്

Published on

കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി കൈപൊക്കാൻ ലോക്സഭയിലുണ്ടാകുമെന്ന് ബിജെപി നേതാവ് പി.സി.ജോർജ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനവേദിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിൻ്റെ കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു.

“വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുവേണ്ടി ലോക്സഭയിൽ കൈപൊക്കാനുണ്ടാകും. അതിൽ സംശയമില്ല. കേരളത്തിൽ ചുരുങ്ങിയത് അഞ്ചു മണ്ഡലങ്ങളെങ്കിലും നേടുമെന്നാണ് ഞാൻ പറയുന്നത്.

അവയുടെ പേരുകൾ പറയില്ല, പറഞ്ഞാൽ മറ്റിടങ്ങളിലെ പ്രവർത്തനം വെറുതെയാകില്ലേ? നമ്മുടെ സുരേഷ് ഗോപി വിജയം ഉറപ്പിച്ച സ്‌ഥാനാർഥിയാണ്. നിങ്ങള് സംശയിക്കേണ്ട അദ്ദേഹം നല്ലതുപോലെ ഓടി ജോലി ചെയ്യുകയാണ്. നമുക്ക് ആ തൃശൂർ പിടിക്കണം. കേരളത്തിൽ നിന്ന് അഞ്ചിൽ കൂടുതൽ എംപിമാരെ ലഭിക്കും. നിങ്ങൾ ധൈര്യമായി മുന്നോട്ടു പോക്കോളു”- പി.സി. ജോർജ് പറഞ്ഞു.

കെ.സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം സെൻട്രൽ സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സംസ്ഥഥാന സർക്കാരിൻ്റെ പിന്തുണയില്ലാതിരുന്നിട്ടും കേന്ദ്രം കേരളത്തിനു മുന്തിയ പരിഗണന നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി കേരളത്തെയോ മറ്റ് സംസ്ഥ‌ാനങ്ങളെയോ വോട്ടിൻ്റെ അടിസ്‌ഥാനത്തിൽ കണ്ടിട്ടില്ല.

ബിജെപി ദുർബലമായിരുന്ന കാലത്തും കേരളത്തെ ശക്തിപ്പെടുത്തുന്നതിൽ പാർട്ടി പങ്കാളികളായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥ‌ാനങ്ങൾക്ക് കിട്ടുന്ന പരിഗണന കേരളത്തിനും കിട്ടുന്നു എന്നുറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം ഇത്തവണ എൻഡിഎയ്ക്ക് പിന്തുണ നൽകും. 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാനുള്ള തിരഞ്ഞെടുപ്പായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this