Wednesday, February 11, 2026
HomeElectionകേരളത്തിലും തമിഴ്‌നാട്ടിലും വോട്ട്; ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പ് കണ്ടെത്തി

കേരളത്തിലും തമിഴ്‌നാട്ടിലും വോട്ട്; ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പ് കണ്ടെത്തി

Published on

ഉടുമ്പൻചോല മണ്ഡലത്തിൽ നിരവധി തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഇവർക്ക് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

174 പേർക്ക് റവന്യൂ വകുപ്പ് നോട്ടിസ് അയച്ചു. ഇടുക്കിയിലെ അതിർത്തി മേഖലകളിൽ വ്യാപകമായി ഇരട്ട വോട്ടുകളുണ്ടെന്ന് ബിജെപി പ്രാദേശിക നേതൃത്വം പരാതി നൽകിയതിനു പിന്നാലെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ 6, 12 എന്നീ വാർഡുകളിലെ 174 പേർക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്.

ഉടുമ്പൻചോലയിലെയും തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്‌സ് ലിസ്‌റ്റുകളിലാണ് ഇവരുടെ പേരുള്ളത്. രണ്ടു വോട്ടേഴ്‌സ് ലിസ്‌റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്‌ഥിരീകരിക്കാൻ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിനു ഹാജരാകാൻ റവന്യൂ വകുപ്പ് നോട്ടിസ് നൽകിയിട്ടുണ്ട്.

രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഇടുക്കിയിലെ മറ്റു തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this