ജില്ലയിൽ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിഷ്കരണങ്ങള്‍ ഉടന്‍ തുടങ്ങും.

പ്രധാന വര്‍ക് ഷോപ്പ് മാറ്റാനും ഡിപ്പോകള്‍ക്ക് പകരം ക്ളസ്റ്റര്‍ ആരംഭിക്കാനുമാണ് തീരുമാനം. ഡിപ്പോകള്‍ക്കുള്ള ബസുകള്‍ ഒറ്റ ക്ളസ്റ്ററിന് കീഴിലാകും.

കോട്ടയം ഡിപ്പോ കേന്ദ്രമായാണ് ക്ലസ്റ്റര്‍. ഡിപ്പോകള്‍ക്ക് സ്വന്തമായി ബസുണ്ടാവില്ല. പകരം ക്ലസ്റ്ററിനായിക്കും ബസുകള്‍.

എരുമേലി ഓപ്പറേറ്റിംഗ് സെന്ററും പൊന്‍കുന്നം സബ് ഡിപ്പോയും കോട്ടയം, ചങ്ങനാശേരി, വൈക്കം, പാലാ, ഈരാറ്റുപേട്ട ഡിപ്പോകളുമാണുള്ളത്.

ഡിപ്പോകള്‍ ഓപ്പറേറ്റിംഗ് സെന്ററാകുന്നതോടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ ഭരണനിര്‍വഹണ ഓഫീസുകളിലേക്ക് മാറും.

ഡിപ്പോകളില്‍ സൂപ്രണ്ടും ടിക്കറ്റ്, ക്യാഷ് കൗണ്ടറും സ്റ്റേഷന്‍ മാസ്റ്ററും മാത്രമേയുണ്ടാകുകയുള്ളു. പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനും ജോലി കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.



