ജയസൂര്യയുടെ നേതൃത്വത്തില്‍ ചിലവന്നൂർ കായൽ കയ്യേറി മതിൽ നിർമിച്ചെന്ന കേസിലാണ് ജയസൂര്യ ഒഴികെയുള്ള പ്രതികൾക്ക് കോടതിജാമ്യം അനുവദിച്ചത്.

അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ലാണ് ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്.

കോടതിയിൽ നേരിട്ട് ഹാജരാകണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ വ്യക്തിപരമായ കാര്യങ്ങളാൽ ജയസൂര്യ കോടതിയിൽ എത്തിയില്ല.

ഈ സാഹചര്യത്തിലാണ് തീരദേശ പരിപാലന ചട്ടം ലംഘിച്ചു, വേമ്പനാട്ട് കായൽ കൈയേറി നടൻ ജയസൂര്യ മതിൽ നിർമ്മിച്ചെന്ന കേസിൽ ജയസൂര്യ ഒഴികെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം എടുത്തത്.

അതേസമയം കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്.

കായല്‍ കയ്യേറിയുള്ള നിര്‍മ്മാണത്തിന് നിലവിലെ നിയമങ്ങള്‍ മറികടക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.


