Sunday, August 23, 2026
HomeFEATUREDകവിത ചൊല്ലിയും പാട്ടു പാടിയും ഒരു വട്ടം കൂടി ഗുരുനാഥർക്കൊപ്പം.

കവിത ചൊല്ലിയും പാട്ടു പാടിയും ഒരു വട്ടം കൂടി ഗുരുനാഥർക്കൊപ്പം.

Published on

കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിലെ 1983 – 84 വർഷത്തെ എസ്.എസ്.എൽ.സി ബാച്ചാണ് കവിത ചൊല്ലിയും പാട്ടു പാടിയും ഒരു വട്ടം കൂടി ഗുരു നാഥർക്കൊപ്പം ഒത്തുകൂടിയത്.

അശോക് കുമാർ, രമേശ്, സുരേഷ് കുമാർ, മിനി രാജ്, ഗിരിജ, മായ വാര്യർ, ബാബുരാജ് എന്നിവർ ചേർന്ന് ദീപം തെളിയിച്ച ചടങ്ങ് കവിതയും രശ്മിയും സ്ക്കൂളിലെ പഴയ പ്രാർത്ഥന ചൊല്ലിയതോടെ പഴയകാല ഓർമ്മകളെ അനുസ്മരിച്ചുകൊണ്ട് പരിപാടി ആരംഭിച്ചു.

കവിതയും ശ്ലോകവും ചൊല്ലിയും, പാട്ടുപാടിയും പഴകാല ഓർമ്മകൾ പങ്കുവെച്ചും ഗുരുക്കൻമാരും പഴയ കുട്ടികളോടൊപ്പം കൂടിയത് പുതിയയോരനുഭവമായി.

കരുണാകരൻ, സാവിത്രി, രാധാമണി, തമ്പുരാട്ടി, ഗോപിനാഥൻ നായർ, ലീലക്കുട്ടി, മാലതി, വിജയമ്മ, ശാരദാമ്മ, വിജയലക്ഷ്മി, രാജമ്മ, സുഷമ്മ, ലീല, സുകുമാരൻ നായർ എന്നിവരെ പൊന്നാടയണിയിച്ചും പുരസ്ക്കാരം നൽകിയും ആദരിച്ചു. അവശതകൾ മറന്ന് 16 ഗുരുക്കൻമാരും വിവിധ മേഖലകളിൽ നിന്നും 72 പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

കവിത സുരേഷ്, ജോയി ജോൺ ,ജയശ്രീ സുഭാഷ്, രാധാമണി, കാർത്തികേശ്വരി, അശോക് കുമാർ, ജ്യോതി ഉണ്ണികൃഷ്ണൻ , ഹരിക്കുട്ടൻ എന്നിവർ കവിതയും പാട്ടും ശ്ലോകവുമായി ചടങ്ങ് സമ്പന്നമാക്കി.

ഉച്ചക്ക് സദ്യയുണ്ട് ഇനിയും ഒത്തു കൂടാം എന്ന പ്രാർത്ഥനയോടെ എല്ലാവരും പിരിഞ്ഞു. ജയലാൽ, സുരേഷ്, പി.ബി. സജി, ജയ

സാജു, സബിത , ശിവൻ കട്ടച്ചിറ, സുഗുണൻ, ബാബു, വിനോദ് കുമാർ, സതീഷ് , അശോക് കുമാർ, ഗോപകുമാർ, അജിത വിഷ്ണു, മുരുകൻ, ബിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...