കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമ പ്രകാരം പേടിഎം പേമെന്റ്സ് ബാങ്കിൽ നിന്ന് 5.46 കോടി രൂപ പിഴയീടാക്കി. ധനകാര്യ മന്ത്രാലത്തിന് കീഴിലുള്ള ഫിനാൻഷ്യൻ ഇൻറലിജൻസ് യൂണിറ്റിൻ്റേതാണ് നടപടി.

വ്യവസ്ഥകൾ ലംഘിച്ചതിൻ്റെ പേരിൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ പേടിഎമ്മിനെതിരായ പുതിയ നടപടി.

ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പേടിഎം പേയ്മെന്റ് ബാങ്കിൽ പരിശോധന നടത്തിയതായി ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇന്ത്യ അറിയിച്ചു. ചില നിയമലംഘനങ്ങൾ കണ്ടെത്തിയതായും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി.



