കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമ ജസീര്‍ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദികടലായി സ്വദേശികളായ പി.റബീഹ്(24), കെ.ഹനാന്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി കണ്ണൂര്‍ എസിപി പി.പി. സദാനന്ദന്‍ അറിയിച്ചു.

ഇന്നലെ രാത്രിയാണ് പയ്യാമ്പലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായത്തെരുവിലെ ജസീറിനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍ നിന്ന് വീട്ടിലേക്ക് കാറില്‍ മടങ്ങുന്നതിനിടെ ആയിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം.

ബഹളം കേട്ട് ഓടിയെത്തിയ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



