Wednesday, February 11, 2026
HomeCRIMEഓൺലൈൻ ഗെയിം കളിച്ച് നാലു ലക്ഷത്തോളം രൂപ കടം; കടബാധ്യത തീർക്കാൻ ഇൻഷുറൻസ് പണം തട്ടുന്നതിനായി...

ഓൺലൈൻ ഗെയിം കളിച്ച് നാലു ലക്ഷത്തോളം രൂപ കടം; കടബാധ്യത തീർക്കാൻ ഇൻഷുറൻസ് പണം തട്ടുന്നതിനായി അമ്മയെ കൊലപ്പെടുത്തി

Published on

ഓൺലൈൻ ഗെയിമിന് അടിമയായ യുവാവ് കടബാധ്യത തീർക്കാൻ ഇൻഷുറൻസ് പണം തട്ടുന്നതിനായി അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം. ഫത്തേപുർ സ്വദേശിയായ ഹിമാൻഷു എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓൺലൈൻ ഗെയിം കളിച്ച് ഹിമാൻഷു നാലു ലക്ഷത്തോളം രൂപ കടത്തിലായിരുന്നുവെന്നാണ് വിവരം.

ഹിമാൻഷു ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു. തുടർച്ചയായി നഷ്ട‌ം സംഭവിച്ചെങ്കിലും ഗെയിമിനോടുള്ള ആസക്‌തിയാൽ ഇയാൾ പണം കടം വാങ്ങി കളി തുടർന്നു. കുറച്ചുനാൾ പിന്നിട്ടപ്പോഴാണ് താൻ നാലു ലക്ഷം രൂപയുടെ കടക്കാരനാണെന്ന് ഇയാൾ തിരിച്ചറിയുന്നത്. ഇതോടെ കടം എങ്ങനെയും വീട്ടാനുള്ള തത്രപ്പാടായി. എങ്ങനെ തിരികെ കൊടുക്കുമെന്ന് ആലോചിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക കൈപ്പറ്റി കടം തീർക്കാം എന്ന ചിന്തയിലേക്ക് ഇയാൾ എത്തുന്നത്.

അമ്മായിയുടെ ആഭരണങ്ങൾ മോഷ്‌ടിച്ച് വിറ്റുകിട്ടിയ പണം കൊണ്ട് ഇയാൾ രക്ഷിതാക്കളുടെ പേരിൽ ഇൻഷുറൻസ് പോളിസികൾ ചേർന്നു. അച്ഛൻ വീട്ടിൽ ഇല്ലാത്ത ദിവസം നോക്കി അമ്മ പ്രഭയെ കൊലപ്പെടുത്തി. മൃതശരീരം ചാക്കിലാക്കി ട്രാക്‌ടറിൽ യമുനയിൽ കൊണ്ടുതള്ളി.

ഇതിനിടെ, ഹിമാൻഷുവിൻ്റെ പിതാവ് റോഷൻ സിങ് വീട്ടിലെത്തിയപ്പോൾ ഭാര്യയെയും മകനെയും വീട്ടിൽ കണ്ടില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ഹിമാൻഷുവിനെ ട്രാക്‌ടറുമായി യമുനാതീരത്ത് കണ്ടതായി ഒരു അയൽക്കാരൻ വെളിപ്പെടുത്തുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിൽ യമുനയിൽ നിന്ന് പ്രഭയുടെ മൃതദേഹം കണ്ടെത്തി. ഹിമാൻഷുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

“അമ്മയെ കൊലപ്പെടുത്തിയ ശേഷം ഹിമാൻഷു ഒളിവിലായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തി. കൊലപാതകക്കുറ്റം ചുമത്തി അറസ്‌റ്റ് രേഖപ്പെടുത്തി” – മുതിർന്ന പൊലീസ് ഉദ്യോഗസ്‌ഥൻ വിജയ് ശങ്കർ മിശ്ര വ്യക്തമാക്കി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this