Wednesday, February 11, 2026
HomeFEATUREDഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ...

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.

Published on

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. സീസണിലെ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുക. ആദ്യ മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയോടും ലക്‌നൗ ഗുജറാത്തിനോടും പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 4 ഓവറില്‍ 20 റണ്‍സ് വഴങ്ങിയ ബ്രാവോ 3 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2013ല്‍ നടന്ന ഐപിഎല്ലില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തി മലിംഗ റെക്കോര്‍ഡിട്ടിരുന്നു.

കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലും 32 വിക്കറ്റുകള്‍ വീഴ്ത്തി ബ്രാവോയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. രണ്ട് തവണ പര്‍പ്പിള്‍ ക്യാപ്പ് നേടാനും ബ്രാവോയ്ക്ക് സാധിച്ചിട്ടുണ്ട്. ബ്രാവോയ്ക്ക് പുറമെ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് രണ്ട് തവണ പര്‍പ്പിള്‍ ക്യാപ്പ് നേടിയ മറ്റൊരു താരം.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ചെന്നൈയുടെ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് 1 വിക്കറ്റാണ് വേണ്ടത്. നിലവില്‍ ബ്രാവോ മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരിക്കുകയാണ്. ഇരുവരും 170 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. നേട്ടം സ്വന്തമാക്കാന്‍ മലിംഗയ്ക്ക് 122 മത്സരങ്ങളാണ് വേണ്ടി വന്നതെങ്കില്‍ ബ്രാവോയ്ക്ക് 152 മത്സരങ്ങളാണ് ആവശ്യമായി വന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this