Thursday, February 12, 2026
HomeNewsഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി; പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്

ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി; പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്

Published on

വി.എസ്.എസ്.സിയിലേക്കുള്ള നിയമനത്തിനായി ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ടുപേർ പിടിയിലായി. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവരാണ് പിടിയിലായത്. പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യൻ പരീക്ഷയിലാണ് കോപ്പിയടി നടന്നത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോപ്പിയടി കണ്ടെത്തിയതും രണ്ടുപേരെ പിടികൂടിയതും. കോട്ടൺഹില്ലിലെയും സെന്റ് മേരീസ് സ്കൂളിലെയും പരീക്ഷാകേന്ദ്രങ്ങളിൽനിന്നാണ് സുനിലിനെയും സുനിത്തിനെയും പിടികൂടിയത്.
വയറിൽ ബെൽറ്റ് കെട്ടിവച്ച് അതിൽ മൊബൈൽ ഫോൺ വച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പർ ഫോട്ടോയെടുത്ത് സ്ക്രീൻ വ്യൂവർ ആപ്പ് വഴി അയച്ചുനൽകുകയും ഉത്തരങ്ങൾ ബ്ലൂ ടൂത്ത് ഹെഡ്സെറ്റിലൂടെ കേട്ടെഴുതിയാണ് ക്രമക്കേട് നടത്തിയത്. പെട്ടെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്സെറ്റാണ് ഇവർ ചെവിയിൽ വെച്ചിരുന്നത്.

സുനിൽ എഴുതിയ 75 ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. സുനിലിനെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. സുനിത്തിനെ മെഡിക്കൽ കോളജ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നിരവധി ഹരിയാന ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയിരുന്നു. കൂടുതൽ കോപ്പിയടി നടന്നിട്ടുണ്ടോ എന്ന സംശയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this