Monday, February 23, 2026
HomeCRIMEഎ.ഐ. ക്യാമറകൾക്ക് ഒരുവയസ്സ്; 390 കോടിരൂപ പിഴയിട്ടെങ്കിലും, ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രം

എ.ഐ. ക്യാമറകൾക്ക് ഒരുവയസ്സ്; 390 കോടിരൂപ പിഴയിട്ടെങ്കിലും, ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രം

Published on

ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എ.ഐ. ക്യാമറകൾക്ക് ഒരുവയസ്സ്. ഇതുവരെ പിഴയായി ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രം. 59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ലെന്ന് ചുരുക്കം. 25 ലക്ഷം കേസുകളാണ് പ്രതീക്ഷിച്ചത്.

പിഴ നോട്ടീസ് വിതരണംനിർത്തിയതാണ് വരുമാനത്തെ ബാധിച്ചത്. പിടിക്കപ്പെട്ടതിൽ 25 ലക്ഷംപേർക്കുമാത്രമാണ് നോട്ടീസ് നൽകിയത്. കരാർ കാലാവധി കഴിഞ്ഞതോടെ നോട്ടീസ് അയക്കുന്നത് കെൽട്രോൺ നിർത്തി. നോട്ടീസ് നൽകുമ്പോൾ പിഴയുടെ 25 ശതമാനം അടയ്ക്കപ്പെടുന്നുണ്ട്.
എസ്.എം.എസ്. മാത്രമാകുമ്പോൾ എട്ടുശതമാനമായി പിഴയടയ്ക്കുന്നത് കുറയും. 25 ലക്ഷംപേർക്കുകൂടി നോട്ടീസ് അയച്ചാൽ കുറഞ്ഞത് 70 കോടി രൂപ കൂടി ഖജനാവിലെത്തുമെന്നാണ് നിഗമനം. പദ്ധതി വിഭാവനംചെയ്യുമ്പോൾ
വർഷം 120 കോടിരൂപ പിഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കെൽട്രോണിൻ്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയിൽ 230 കോടിരൂപയായിരുന്നു ചെലവ്. 11.7 കോടിരൂപവീതം 20 തവണകളായി കെൽട്രോണിന് തുക കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഉപകരാറുകളിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ കെൽട്രോണിനുള്ള പ്രതിഫലം തടഞ്ഞു. കോടതി അനുമതിയോടെ രണ്ടുതവണയായി 20 കോടിരൂപ കൈമാറി.

എ.ഐ. ക്യാമറ പദ്ധതി
. പദ്ധതി തുടങ്ങിയത്- 2023 ജൂൺ 03
. ക്യാമറകൾ- 726

  • ദേശീയപാത നിർമാണം നടക്കുന്നതിനാൽ 40 ക്യാമറകൾ നീക്കംചെയ്തു
    ദിവസം 12,000-15,000 നിയമലംഘനങ്ങൾ
    . ക്യാമറകൾ വന്നശേഷം അപകടനിരക്ക് കുറഞ്ഞിട്ടില്ലെങ്കിലും മരണത്തിൽ മുൻവർഷങ്ങളെക്കാൾ പത്തുശതമാനം കുറവുണ്ടെന്ന് മോട്ടോർവാഹനവകുപ്പ്.
    . 390 കോടി പിഴ ചുമത്തി, കിട്ടിയത് 71.18 കോടി.
    . കണ്ടെത്തിയത് 59.58 ലക്ഷം നിയമലംഘനങ്ങൾ.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this