എൻ.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായ മൂന്നാം തവണയും ജനം എൻഡിഎയിൽ വിശ്വാസമർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് – അദ്ദേഹം എക്സിൽ കുറിച്ചു. ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.
ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞ പത്ത് വർഷമായി നടത്തിവന്ന നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുന്നു. കഠിനാധ്വാനംചെയ്ത പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. അവർ നടത്തിയ പ്രവർത്തനത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.


