എസ്.എൻ. ഡി.പി.യോഗം എരുമേലി യൂണിയനിലെ 1538 ാം നമ്പർ ശാഖയിൽ, ശാഖയുടെയും, കുടുംബ യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ രവിവാര പാഠശാലയ്ക്ക് തുടക്കം കുറിച്ചു. ശാഖാ പ്രസിഡന്റ്, കെ.എ. രവികുമാറിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ ബ്രഷ്നേവ്. പി. എസ് അവറുകൾ രവിവാര പാഠശാലയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ശാഖാ സെക്രട്ടറി ഷെനോ ഇരുപൂളം കാട്ടിൽ സ്വാഗതവും, യൂണിയൻ കൗൺസിൽ അംഗം സാബു നിരവേൽ ആശംസയും, ശാഖ വൈസ് പ്രസിഡന്റ്. T.v. പ്രസാദ് കൃതഞ്ജതയും രേഖപെടുത്തി, വെൺകുറിഞ്ഞി എസ്.എൻ.ഡി പി ഹൈസ്കൂൾ ടീച്ചർ ശ്രീമതി. T.R. അനിത ക്ലാസ്സിന് നേതൃത്വം നല്കി.





