Thursday, February 12, 2026
HomeTOP NEWSKERALAഎരുമേലി ; പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

എരുമേലി ; പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

Published on

എരുമേലി : മുണ്ടക്കയം, എരുമേലി ഗ്രാമപഞ്ചായത്തുകളിലെ പുഞ്ചവയൽ,പാക്കാനം പ്രദേശങ്ങളിലെ ജനങ്ങളുടെ ഗതാഗത മാർഗ്ഗമായ പുഞ്ചവയൽ- പാക്കാനം – മഞ്ഞളരുവി റോഡ് 5 കിലോമീറ്റർ ദൂരത്തിൽ റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 78 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

പ്രസ്തുത റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിനുശേഷം റോഡ് കൂടുതൽ താറുമാറായിരുന്നു. പുഞ്ചവയൽ, പാക്കാനം പ്രദേശങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ എരുമേലിയിൽ എത്തിച്ചേരുന്നതിനും അതുവഴി തിരുവനന്തപുരം വരെ തെക്കൻ പ്രദേശങ്ങളിലേക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനുമുള്ള എളുപ്പവഴി കൂടിയാണ് പുഞ്ചവയൽ- പാക്കാനം – മഞ്ഞളരുവി റോഡ്.

പട്ടികജാതി, പട്ടികവർഗ്ഗക്കാർ ഉൾപ്പെടെ തിങ്ങിപ്പാർക്കുന്ന ഈ റോഡ് വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. വനമേഖലയിൽ ഏതാനും ഭാഗം നിലവിൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതുമൂലം ടാറിങ് നടക്കാത്തത് ഈ റോഡിന്റെ സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യം വനം വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, വനം വകുപ്പിൽ നിന്നും അനുമതി ലഭ്യമാക്കി ടാറിങ് നടത്താത്ത വനമേഖല പ്രദേശത്തെ റോഡും, സമീപ ഭാവിയിൽ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ഭരണാനുമതി ലഭ്യമായ 78 ലക്ഷം രൂപ വിനിയോഗിച്ചുള്ള റീടാറിങ് പുനരുദ്ധാരണ പ്രവർത്തികൾ നടപ്പിലാക്കുന്നതിന് പരമാവധി വേഗത്തിൽ ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച് റോഡ് ടാറിങ് നടത്തുമെന്നും എംഎൽഎ അറിയിച്ചു

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this