Tuesday, October 6, 2026
HomeTOP NEWSKERALAഎടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ്; പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ്...

എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ്; പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു

Published on

മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘമാളുകൾ മോശമായി പെരുമാറിയെന്ന പെൺകുട്ടിയുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. ഇതിനു പിന്നാലെ എടവണ്ണ സ്റ്റാൻഡിൽ സദാചാര ബോർഡ് ഉയർന്നിരുന്നു.

വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടോടെ എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർത്ഥികളെ കാണാനിട വന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏൽപ്പിക്കുമന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു മറുപടിയായി തൊട്ടടുത്ത് തന്നെ വിദ്യാർത്ഥി പക്ഷം എന്ന പേരിലും ഒരു ബോർഡ് ഉയർന്നു. ബോർഡുകൾ പൊലീസ് എടുത്ത് മാറ്റുകയും ചെയ്തു.

സംഭവത്തിനു ശേഷം എടവണ്ണയിൽ നാട്ടുകാർ വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. സഹോദരനൊപ്പം സംസാരിച്ചു നിൽക്കുന്ന ഫോട്ടോ മൊബൈലിൽ എടുത്ത ശേഷം ഒരു സംഘമാളുകൾ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥിനി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോൾ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സഹോദരൻ പ്രതികരിച്ചിരുന്നു. അതേസമയം, സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകി എന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this