
എക്സൈസ് ഓഫീസറെ വ്യാജവാറ്റ് പരിശോധനയ്ക്കിടെ ആക്രമിച്ച് പരിക്കേല്പിച്ചെന്ന് പരാതി. തലയിൽ പരിക്കേറ്റ എരുമേലി എക്സൈസ് ഐ ബി ടീം അംഗം മാമ്മൻ ശാമുവലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എയ്ഞ്ചൽവാലിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

വ്യാജവാറ്റിനുപയോഗിക്കുന്ന വാഷ്
ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐ ബി ടീമിലെ അംഗങ്ങളായ മാമന് സാമുവല്‍ , രതീഷ് എന്നിവര്‍ എയ്ഞ്ചൽവാലിയിൽ
അനില്‍ എന്നയാളുടെ വീട്ടിലെത്തുകയായിരു
ന്നെന്ന് പറയുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഏണി വച്ച് വീടിന്റെ മുകളില്‍ കയറി പരിശോധിച്ചപ്പോൾ കന്നാസുകളില്‍ വാഷ് കണ്ടെടുക്കുകയും തുടർന്ന് സഹപ്രവർത്തകരെ വിളിക്കാനായി വീടിന് മുകളില്‍ നിന്നും താഴെ ഇറങ്ങിയ മാമന് ശാമുവലിലെ പിന്നില്‍ക്കൂടി വന്ന് വീട്ടുടമ അനിൽ ആക്രമിക്കുകയായിരുന്നെന്നും പറയുന്നു. ആക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റു. ഇതിന് ശേഷം പ്രതി വനത്തിലേക്ക് ഓടി രക്ഷപെട്ടന്ന് പറയുന്നു. എരുമേലി പോലിസ് അന്വേഷണം ആരംഭിച്ചു.


