Sunday, August 23, 2026
HomeCRIMEഎഐ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പൊലീസുകാർ പുനഃസൃഷ്‌ടിച്ചു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ്...

എഐ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പൊലീസുകാർ പുനഃസൃഷ്‌ടിച്ചു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്

Published on

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതികളെ കുടുക്കി ഡൽഹി പൊലീസ്. കൊലപാതകത്തിന് ഇരയായ വ്യക്‌തിയെ തിരിച്ചറിയാൻ മാത്രമല്ല, കൊലപാതകിയെ കുടുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമായെന്ന് പൊലീസ് വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് ഈസ്‌റ്റ് ഡൽഹിയിലെ ഗീതാ കോളനി മേൽപ്പാലത്തിനു താഴെ ഒരു യുവാവിൻറെ മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുഖം വികൃതമായതിനാലും മൃതശരീരത്തിൽ മറ്റ് അടയാളങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലും കേസ് അന്വേഷണം പൊലീസിന് വെല്ലുവിളിയായി.

തുടർന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൊല്ലപ്പെട്ടയാളുടെ മുഖം പൊലീസുകാർ പുനഃസൃഷ്‌ടിച്ചു. ഇത്തരത്തിൽ ഡിജിറ്റലായി നിർമിച്ച ഇയാളുടെ മുഖത്തിൻ്റെ അഞ്ഞൂറോളം ചിത്രങ്ങൾ രാജ്യതലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു.

ഒരു പൊലീസ് സ്‌റ്റേഷനു മുന്നിൽ പ്രദർശിപ്പിച്ച ചിത്രം കണ്ട് അവിടേക്കു വിളിച്ച ഒരാൾ, ചിത്രത്തിലുള്ളത് തൻ്റെ മുത്ത സഹോദരൻ ഹിതേന്ദ്രയാണെന്ന് അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നു പേരുമായി ഹിതേന്ദ്ര വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി. വഴക്കിനിടെ മൂന്നു പേരും ചേർന്ന് ഹിതേന്ദ്രയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും ഒരു സ്ത്രീയുടെ സഹായത്തോടെ മൃതദേഹം മറവു ചെയ്തെന്നും വ്യക്‌തമായി. സ്ത്രീയുൾപ്പെടെ നാലു പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു.

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...