Saturday, August 22, 2026
HomeTICKERഎം ബി രാജേഷ്... എനിക്ക് ജേഷ്ഠതുല്യൻ - എ.സുരേഷ്

എം ബി രാജേഷ്… എനിക്ക് ജേഷ്ഠതുല്യൻ – എ.സുരേഷ്

Published on

കേരള നിയമസഭയുടെ പുതിയ സ്പീക്കർ എം ബി രാജേഷുമായുള്ള ഊഷ്മള ബന്ധം ഓർത്തെടുക്കുകയാണ് മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ സെക്രട്ടറിയായിരുന്ന എ സുരേഷ്
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-

എന്റെ വ്യക്‌തിപരമായ എല്ലാ ജീവിത ഘട്ടങ്ങളിൽ എനിക്ക് തുണയായതും വഴി കാട്ടിയായതും സഖാവാണ്..എസ് എഫ് ഐ കാലത്ത് എന്നെ സംഘടനയിൽ പിടിച്ചു നിർത്തിയതും സ എം ബി രാജേഷേണ്..

പാർട്ടി ആപ്പീസിലെ ജീവിതമാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്..

എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്‌ ആയി സമ്മേളനം തിരഞ്ഞെടുത്തതിന്റെ പിറ്റേന്ന് ഒരു പെട്ടിയുമായി പാന്റ്സിട്ടു വന്ന രാജേഷേട്ടന്റെ ചിത്രം ഇന്നും മനസിലുണ്ട് പാന്റ്സ് ഇട്ട എസ് എഫ് നേതാവ് ഞങ്ങൾക്ക് ഒരു കൗതുകമായിരുന്നു..

ഞാൻ അന്ന് പാലക്കാട്‌ വിക്ടോറിയ കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി എസ് എഫ് ഐ കോളേജ് യുണിറ്റ് പ്രസിഡന്റ്‌…കൂടുതൽ ദിവസങ്ങളിൽ ഞാനും പാർട്ടി ആപ്പീസിൽ തന്നെയായിരുന്നു വാസം.. അന്ന് മുതൽ തുടങ്ങിയ നല്ല അടുപ്പം പിന്നീട് സഹോദര തുല്യമായി…..
വിദ്യാർത്ഥി സമരങ്ങളിൽ ഒരുമിച്ച് അടി കൊള്ളുന്നതും ആശുപത്രിയിൽ ഒരുമിച്ച് അഡ്മിറ്റാവുന്നതും ഒക്കെ പിന്നീടുള്ള ആവേശകരമായ സ്മരണകൾ…..

എന്നോട് അദ്ദേഹത്തിന്റെ എല്ലാ വയക്തിക വിഷയങ്ങളും പറയുമായിരുന്നു തിരിച്ചു ഞാനും… അതിലെ ഒരു വല്ലാത്ത ഓർമ എനിക്കിപ്പോഴും വളരെ വൈകാരികമായാണ് ഓർക്കാൻ കഴിയുന്നത്….

എന്റെ തീർത്തും വ്യക്തി പരമായ ഒരു വിഷയത്തിൽ ഞാൻ ആകെ തകർന്നിരിക്കുന്ന അവസ്ഥയിൽ സഖാവ് എന്റെ തോളിൽ പിടിച്ചു പറഞ്ഞു “”നിന്റെ കാര്യത്തിൽ ഞാൻ നിന്റെ കൂടെയുണ്ട് നീ ധൈര്യമായിരിക്കെടാ എന്ത് പ്രശനം വന്നാലും നീ തളരേണ്ട “”(അന്ന് അദ്ദേഹം എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്നു )

എനിക്ക് അന്ന് ജീവൻ തിരിച്ചു കിട്ടിയ,,ആത്മ ധൈര്യം പകർന്ന,, വാക്കായിരുന്നു അദ്ദേഹത്തിൽ നിന്നുമുണ്ടായത്..അത്രയ്ക്കായിരുന്നു ഞങ്ങടെ ആത്മ ബന്ധം..
എന്റെ വീട്ടിലെ അവസ്ഥ ഏറ്റവും നന്നായി മനസ്സിലാക്കിയ ആളായിരുന്നു അദ്ദേഹം

എസ് എഫ് കാലം കഴിഞ്ഞ് അദ്ദേഹം വക്കീൽ പ്രാക്ടീസുനുള്ള തയ്യാറെടുപ്പ് നടത്തിയപ്പോൾ ഏറ്റവും എതിർത്തയാളുകളുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു അദ്ദേഹത്തെ പോലുള്ളയാൾ മുഴുവൻ സമയ രാഷ്ട്രീയക്കാരനാവേണ്ടത് കാലത്തിന്റെ അനിവാര്യതയായിരുന്നു….

വ്യക്തി ബന്ധങ്ങൾക്ക് പ്രസക്തമല്ലാത്ത ഈ കാലത്ത് അത് നന്നായി കാത്ത് സൂക്ഷിക്കുന്ന,,, കൂടെയുള്ള സഖാക്കളുടെ വീട്ടിലെ അവസ്ഥ മനസ്സിലാക്കുകയും അവർക്ക് ധൈര്യം പകരുകയും ചെയ്യുന്ന,,, സഖാക്കളുടെ എണ്ണം കുറഞ്ഞു വരുന്ന സമകാലത്തു സ എം ബി രാജേഷ് ഒരു മാതൃകയാണെന്ന് ഞാൻ വിചാരിക്കുന്നു..

ഏറ്റെടുത്ത ചുമതലകൾ കിറു കൃത്യം നടപ്പിലാക്കുക എന്നത് ഒരു രാജേഷ് ശൈലിയാണ്…ഉത്തരവാദിത്വം ചെറുതോ വലുതോ ആയിക്കോട്ടെ അട്ജെസ്റ്റ്മെന്റ് ചെയ്തു ഒപ്പിച്ചു കൊണ്ട് പോവുക എന്നത് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല…

അത് കൊണ്ട് തന്നെ സഭയുടെ നാഥനെന്ന വലിയ ചുമതല അദ്ദേഹം പഴുതില്ലാതെ കൃത്യതയോടെ നിർവഹിക്കും എന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാർക്കും അറിയാം…

പരന്ന വായനയും ഉന്നതമായ ദിഷണയുമുള്ള സ എം ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയെ ഭംഗിയായി നടത്തി കൊണ്ട് പോവുമെന്ന് ഉറപ്പ്…..

അദ്ദേഹത്തിന്റെ ഈ ഉന്നത സ്ഥാനലബ്ധിയിൽ ഏറ്റവും സന്തോഷിക്കുന്നു..
അദ്ദേഹത്തിന് എല്ലാ നന്മയും അഭിവാദ്യങ്ങളും അർപ്പിക്കുന്നു…..

എ സുരേഷ്…..

Latest articles

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

More like this

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...