Tuesday, October 6, 2026
HomeCRIMEഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു; വിവിധ ഇൻഷുറൻസുകളുടെ തുകയായ 1.9 കോടി രൂപ...

ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു; വിവിധ ഇൻഷുറൻസുകളുടെ തുകയായ 1.9 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം

Published on

ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മൊറാർ സ്വദേശിയായ ജഗദീഷ് ജാതവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിലായി.

ഗ്വാളിയോറിലെ അന്ത്രിയിൽ രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ജഗദീഷിന്റെ ബന്ധു ഉൾപ്പെടെ മൂന്ന് പേരാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് ഗ്വാളിയോർ പോലീസ് പറഞ്ഞു.

ജഗദീഷിനെ തന്ത്രപരമായി വിളിച്ചുവരുത്തിയ പ്രതികൾ ലഹരിവസ്തുക്കൾ നൽകുകയും തുടർന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. ജഗദീഷിന്റെ പേരിലുള്ള വിവിധ ഇൻഷുറൻസുകളുടെ തുകയായ 1.9 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികൾ തന്നെയാണ് ജഗദീഷിനെ കൊണ്ട് ഇൻഷുറൻസ് പോളിസികൾ എടുപ്പിച്ചത്.

പതിമ്മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. ജഗദീഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു ആദ്ഘട്ട അന്വേഷണം. കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും കുറ്റം സമ്മതിക്കുകയായിരുന്നു. മൂന്നാം പ്രതി ഒളിവിലാണ്.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this