Monday, October 5, 2026
HomeNewsഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു; കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിൻ്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക്...

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു; കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിൻ്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റി

Published on

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിൻ്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. വ്യാപാര ദൗത്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 9നാണ് ഇന്ത്യ സന്ദർശിക്കേണ്ടതായിരുന്നത്. എന്നാൽ, സന്ദർശനം മാറ്റിവച്ചതായി മന്ത്രിയുടെ വക്താവ്‌ അറിയിച്ചു. മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമല്ല.

മാധ്യമങ്ങളിലൂടെയാണ് തീരുമാനം അറിഞ്ഞതെന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥ‌ൻ പ്രതികരിച്ചു. കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ നിർത്തിവച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ഈ വർഷം മേയിൽ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉഭയകക്ഷി സന്ദർശനത്തിനായി കാനഡയിൽ എത്തിയപ്പോഴാണ് വ്യാപാര ദൗത്യം പ്രഖ്യാപിച്ചത്.

കാനഡയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമേ സ്വതന്ത്ര വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുകയുള്ളൂവെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ മാസം രണ്ടിനാണ് ചർച്ചകളിൽനിന്ന് കാനഡ ഏകപക്ഷീയമായി പിന്മാറിയത്. കാനഡയിലെ ഇന്ത്യവിരുദ്ധ നീക്കങ്ങൾ തടയുന്നതിലെ അലംഭാവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റിൻ ട്രൂഡോയെ പ്രതിഷേധം അറിയിച്ചിരുന്നു.

കാനഡയിലെ ഖലിസ്‌ഥാൻ അനുകൂല പ്രവർത്തനങ്ങളെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ ഈ മാറ്റിവയ്ക്കൽ. ജി20 ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, ഖലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെ അറിയിച്ചിരുന്നു.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this